Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യാ സമര പോരാളി

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യാ സമര പോരാളി

കോഴിക്കോട്: മുതിർന്ന സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം.

1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ട രംഗത്തേക്ക് സജീവമായി ഇറങ്ങുന്നത്. അന്ന് കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ അദ്ദേഹം നയിച്ച പ്രതിഷേധ ജാഥ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മർദനത്തിന് ഇരയായ അദ്ദേഹം മൂന്നര മാസത്തോളം ജയിൽവാസവും അനുഭവിച്ചു.

1923 ജനുവരിയിൽ ചെറുവണ്ണൂരിൽ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസു എന്ന സോഷ്യോ വാസുവിന്റെ ജനനം. സ്‌കൂൾ പഠനകാലത്തുതന്നെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി. 1934-ൽ മഹാത്മാ ഗാന്ധി കോഴിക്കോട് സന്ദർശിച്ച വേളയിൽ പിതാവിനൊപ്പം പോയി ഗാന്ധിജിയെ നേരിൽ കണ്ടത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി.

പതിനെട്ടാം വയസ്സുമുതൽ സജീവ രാഷ്ട്രീയത്തിൽ ഇടപെട്ട അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതോടെയാണ് 'സോഷ്യോ വാസു' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 24 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.




Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in