Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്ത്രീകള്‍ക്ക് സൗജന്യയാത്ര: ഓര്‍ഡിനറി മുതല്‍ ഗ്രാമവണ്ടി വരെ; ഏഴ് വിഭാഗം ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

സ്ത്രീകള്‍ക്ക് സൗജന്യയാത്ര: ഓര്‍ഡിനറി മുതല്‍ ഗ്രാമവണ്ടി വരെ; ഏഴ് വിഭാഗം ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍ എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിലാണ് സൗജന്യയാത്ര ലഭ്യമാവുക. അതേസമയം, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയും അതിനു മുകളിലോട്ടുള്ള മറ്റ് സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലും, ഉത്സവകാല സ്പെഷ്യല്‍, വീക്ക് എന്‍ഡ് അഡീഷണല്‍ സര്‍വീസുകള്‍, ബി.റ്റി.സി സര്‍വീസുകള്‍, ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ എന്നിവയിലും ഈ സൗജന്യം ലഭിക്കില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

ജൂണ്‍ 15-ന് രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ആദ്യ സര്‍വീസില്‍ പങ്കുചേരും. പ്രത്യേക കാര്‍ഡുകളോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ എല്ലാ സ്ത്രീകള്‍ക്കും യാത്ര സൗജന്യമായിരിക്കും.

ആദ്യഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള പ്രതിദിന ചെലവായ രണ്ട് കോടിയിലധികം രൂപ സര്‍ക്കാര്‍ ഗ്രാന്റായി കെഎസ്ആര്‍ടിസിക്ക് നല്‍കും. യാത്രാ കണക്കുകള്‍ കൃത്യമായി ലഭിക്കാനായി സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് മിച്ചം ലഭിക്കുന്ന പണം വിപണിയിലെത്തുന്നത് സാമ്പത്തികരംഗത്തിന് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും വഴി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനും, നിലവിലുള്ള 58 ഗ്രാമവണ്ടികളുടെ എണ്ണം 500 ആയി ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

തദ്ദേശസ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി റൂട്ട് റിസര്‍ച്ച് നടത്തി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളെ തകര്‍ക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മന്ത്രി, അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in