Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ പരാതി നൽകിയ മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ

ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ പരാതി നൽകിയ മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ
ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ. ഡോ. ഡി. അയ്യപ്പ ദൊരൈ ആണ് മരിച്ചത്. ആർ.ടി. നഗറിലെ വീടിനു സമീപമുള്ള റോഡിൽ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതായാണ് സംശയിക്കുന്നത്. നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആർ.ടി. നഗർ പൊലീസ് കേസെടുത്തു. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോ. കെ. ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം 2010-ൽ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ച് പൊതുരംഗത്ത് സജീവമായിരുന്ന ഡോ. അയ്യപ്പ അഴിമതിനിരോധന ബ്യൂറോയിൽ പരാതി നൽകിയിരുന്നു. എന്നാൽ, 2017 സെപ്റ്റംബർ 22-ന് കർണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേ ചെയ്തു. ഡോ. അയ്യപ്പ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘ജന സമനയ' എന്ന പേരില്‍ ഒരു പാർട്ടി രൂപവത്കരിച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in