Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജൂണ്‍ നാലിന് ശേഷം 'മുന്‍ പ്രധാനമന്ത്രി' ആത്മപരിശോധന നടത്തണം; കെജ്‌രിവാളിന്‍റെ ജാമ്യത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ജൂണ്‍ നാലിന് ശേഷം 'മുന്‍ പ്രധാനമന്ത്രി' ആത്മപരിശോധന നടത്തണം; കെജ്‌രിവാളിന്‍റെ ജാമ്യത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജൂണ്‍ നാലിന് ശേഷം മോദിക്ക് ആത്മപരിശോധന നടത്താന്‍ സമയം ലഭിക്കുമെന്നും എഐസിസി മാധ്യമവിഭാഗം ചെയർമാന്‍ പവന്‍ ഖേര പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇത്രയും നാളും താന്‍ ചെയ്തുകൊണ്ടിരുന്ന രാഷ്ട്രീയം എന്തായിരുന്നു എന്ന് മോദി ആത്മപരിശോധന നടത്തണം. ജൂണ്‍ നാലിന് ശേഷം സബർമതി ആശ്രമത്തിൽ ഇരുന്നുകൊണ്ട് ആത്മപരിശോധന നടത്താൻ മോദിക്ക് അവസരമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും അർഹമായ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പവൻ ഖേര ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in