Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടകയില്‍ മുന്‍ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നു

കർണാടകയില്‍ മുന്‍ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നു
  ബംഗളുരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ഗുട്ടേദാറിനൊപ്പം കുംമ്ത മുൻ എംഎൽഎ ശാരദ മോഹൻ ഷെട്ടിയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. കർണാടകയിൽ കോൺഗ്രസിന്‍റെ ഗ്യാരന്‍റി തരംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഫ്‌സൽപുർ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് മല്ലികയ്യ ഗുട്ടേദാർ. മലികയ്യയുടെ കടന്നുവരവ് ഗുൽബർഗ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകും. രാധാകൃഷ്ണ ദൊദ്ദമണിയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in