Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ടിആർപി അഴിമതിക്കേസ് : ബാർകിന്‍റെ മുൻ മേധാവി റോമിൽ റാംഗരിയ അറസ്റ്റിൽ

ടിആർപി അഴിമതിക്കേസ് : ബാർകിന്‍റെ മുൻ മേധാവി റോമിൽ റാംഗരിയ അറസ്റ്റിൽ
ടിആർപി അഴിമതിക്കേസിൽ ടിവി റേറ്റിങ് ഏജൻസിയായ ബാർകിന്‍റെ മുൻ മേധാവി അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ച് സംഘമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ മുൻ സിഇഒ റോമിൽ റാംഗരിയയെ പിടികൂടിയത്. കേസിലെ പതിനാലാമത്തെ അറസ്റ്റാണിത്. അന്വേഷണത്തിനിടെ റാംഗരിയക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച റിപ്പബ്ലിക് മീഡിയ നെറ്റ്വർക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വികാസ് ഖഞ്ചന്ദാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. ചില ചാനലുകൾ ടിആർപിയിൽ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഹൻസ റിസർച്ച് വഴി റേറ്റിങ് ഏജൻസിയായ ബാർക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in