Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബഹിരാകാശത്തും സ്വകാര്യവല്‍ക്കരണം; കല്‍ക്കരി മേഖലയിലും പ്രതിരോധമേഖലയിലും സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

ബഹിരാകാശത്തും സ്വകാര്യവല്‍ക്കരണം; കല്‍ക്കരി  മേഖലയിലും പ്രതിരോധമേഖലയിലും സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍
  കൂടുതല്‍ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബഹിരാകാശ മേഖലയെയും കല്‍ക്കരി ഖനന മേഖലയേയും പ്രതിരോധമേഖലയേയും സ്വകാര്യവല്‍ക്കരിക്കും.  ആയുധ നിര്‍മ്മാണ സ്ഥാപനങ്ങളേയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കും.  കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കും. വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമാക്കും. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 49 ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ഇതോടെ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ആയുധനിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ വഴിയൊരുങ്ങി. ബഹിരാകാശമേഖലയേയും സ്വകാര്യവല്‍ക്കരിക്കും. സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശമേഖലയില്‍ അവസരം നല്‍കും. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം. ശൂന്യാകാശ പര്യവേഷണത്തിനും ഉപഗ്രഹ വിക്ഷേപണത്തിനും കമ്പനികള്‍ക്ക് അനുമതി. ആണവോര്‍ജ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തമുണ്ടാകും. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു.  കൊവിഡ് സാമ്പത്തിക പാക്കേജെന്ന പേരിൽ തങ്ങളുടെ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേൽപ്പിച്ചു കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രസ്താവനയിൽ പറഞ്ഞു. ആത്‌മ നിർഭർ ഭാരതെന്ന പേരിൽ രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ ആത്മാവിനെ തന്നെ വിറ്റു തുലക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in