Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചന : പി ചിദംബരം

കേന്ദ്ര ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചന : പി ചിദംബരം
കേന്ദ്ര ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചനയെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മുൻ ബജറ്റുകളിൽ വകയിരുത്തിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനയില്ല. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ തുക പര്യാപ്തമല്ല. നികുതി ഇളവ് ഗുണം ചെയുന്നത് സമ്പന്നർക്ക് മാത്രമെന്നും പി ചിദംബരം വിമർശിച്ചു. നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി ചിദംബരം. പെട്രോൾ ഡീസൽ എന്നിവയ്ക്ക് സെസ് ചുമത്തിയ നടപടി കര്ഷകർക്കും സാധാരണക്കാർക്കും തിരിച്ചടിയാണ്. ഇത് ഫെഡറൽ സിസ്റ്റത്തിന് എതിരാണ് എന്ന് മുൻ കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു. അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം പരാമർശിക്കാത്ത ധനമന്ത്രി, മുൻ ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് സമാനമായ തുകയാണ് പ്രതിരോധ ബജറ്റിൽ പ്രഖ്യാപിച്ചത്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ തുക പര്യാപ്തമല്ല എന്ന് പറഞ്ഞ പി ചിദംബരം, ആയിരക്കണക്കിന് ചെറു സംരഭങ്ങൾ അടച്ചു പൂട്ടിയ കാര്യം ധനമന്ത്രി അറിഞ്ഞില്ലേ എന്നും ചോദിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നൽകിയ മുന്തിയ പരിഗണന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. ഇത് ജനങ്ങൾ തിരിച്ചറിയും എന്ന് പി ചിദംബരം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ വലിയ തുക പ്രഖ്യാപിക്കുമ്പോഴും 35000 കോടി മാത്രമാണ് കോവിഡ് വാക്സിൻ വകയിരുത്തിയത് എന്ന് പി ചിദംബരം വിമർശിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in