Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RED FORT| ചെങ്കോട്ടയിലേക്ക് കടന്നുകയറാന്‍ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

RED FORT|  ചെങ്കോട്ടയിലേക്ക് കടന്നുകയറാന്‍ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍
ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ഇവരില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു. അനധികൃതമായി രാജ്യത്ത് കുടിയേറിയ ഇവര്‍ ഡല്‍ഹിയില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് നടത്തിയ മോക്ക് ഡ്രില്ലില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ 'ഡമ്മി ബോംബ്' കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഏഴ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശ് പൗരന്മാരെയും പോലീസ് പിടികൂടി. ഇവരില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പ്രകാരം ബംഗ്ലാദേശ് പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ തന്നെ നാടുകടത്തുമെന്ന് ഹരിയാന പോലീസ് അറിയിച്ചു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in