Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പിതാവ്; മന്‍മോഹന്‍ സിങ് അന്തരിച്ചു

ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പിതാവ്; മന്‍മോഹന്‍ സിങ് അന്തരിച്ചു
ഡല്‍ഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന  മന്‍മോഹന്‍ സിംങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കെ മരണം സംഭവിക്കുകയായിരുന്നു.2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. അവിടെ നിന്നും ഇന്ത്യയെ ഉയർത്തിക്കൊണ്ടു വരുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്ന പ്രശസ്തിയും ഇദ്ദേഹത്തിന് അവകാശപ്പെടാം. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, ഇന്ത്യ സാമ്പത്തിക രംഗത്ത് മാത്രമല്ല, പ്രതിരോധം, വിദേശനയം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കണ്ടു. സമൂഹത്തിൽ നീതി, സമാധാനം, ധൈര്യം, സാദ്ധ്യത എന്നിവയുടെ പ്രതീകമായിരുന്ന അദ്ദേഹം, മുൻപ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രീയം, ഭരണം,  വാണിജ്യം, വിദേശനയം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in