Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"കർഷകർ വിജയിച്ചു" : ചർച്ചചെയ്യാന്‍ കേന്ദ്രത്തിന് ഭയം ; രാഹുല്‍ ഗാന്ധി

"കർഷകർ വിജയിച്ചു" : ചർച്ചചെയ്യാന്‍ കേന്ദ്രത്തിന് ഭയം ; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി :  വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ  വിജയമെന്ന്  രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മാപ്പ് പറഞ്ഞതോടെ പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു വർഷത്തിന് ശേഷമാണോ കേന്ദ്രത്തിന് നിയമം പിൻവലിക്കാൻ തോന്നിയതെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ലോക്സഭയും രാജ്യസഭയും ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയതോടെ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല.      

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in