Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അസത്യങ്ങളുടെ പെരുമഴയുമായി കേന്ദ്ര ബജറ്റ്: മുന്‍സര്‍ക്കാരുകളുടെ നേട്ടവും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് മോദി

അസത്യങ്ങളുടെ പെരുമഴയുമായി കേന്ദ്ര ബജറ്റ്: മുന്‍സര്‍ക്കാരുകളുടെ നേട്ടവും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് മോദി
Piyush-Goyal Budget-2019 ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കേ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വാഗ്ദാനപ്പെരുമഴയോടെയും അവകാശവാദങ്ങളോടെയും അവതരിപ്പിച്ച ബജറ്റില്‍ വസ്തുതാപരമായ പിശകുകളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ധാരളമെന്ന് കണ്ടെത്തില്‍. 1.53 (15.3 ദശലക്ഷം) കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പണിതുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ഇത് തെറ്റാണെന്നാണ് വസ്തുത. 2018 ഡിസംബര്‍ വരെ 3.65 ദശലക്ഷം വീടുകള്‍ മാത്രമാണ് പണിപൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 1.25 ദശലക്ഷം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിയിലും ബാക്കി 2.4 ദശലക്ഷം വീടുകള്‍ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി വഴിയുമാണ്. ഇങ്ങനെയാണ് വസ്തുതയെന്നിരിക്കെ അസത്യപ്രചാരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക പെരുപ്പിച്ച് കാണിക്കുകയാണ്. 143 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്നാണ് ബജറ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ഇന്നുവരെ 32.3 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഇതുവഴി 50,000 കോടിരൂപ ലാഭമുണ്ടാക്കിയെന്ന അവകാശ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. റെയില്‍വേയില്‍ ആള്‍രഹിത ലെവല്‍ക്രോസുകള്‍ പൂര്‍ണ്ണമായും മാറ്റിയെന്ന അവകാശവാദവും ഭാഗികമായി മാത്രമേ സത്യമാകുന്നുള്ളൂ. രാജ്യത്ത് ഇനിയും 28 ആളില്ലാ ലെവല്‍ക്രോസുകള്‍ മാറ്റാനുണ്ടെന്ന് ജനുവരി നാലിന് രാജ്യസഭയില്‍ വെച്ച രേഖകളില്‍ വ്യക്തമാണ്.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in