വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്പോർട്സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'തങ്ക മകളേ' എന്ന പേരിലുള്ള ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് വരികൾ ഒരുക്കിയത് മോഹൻ രാജനാണ്. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷോൺ റോൾഡനാണ്.
ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് E4 എന്റർടെയിൻമെന്റാണ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൈകാരികമായ രംഗങ്ങൾ നിറഞ്ഞതാണ് 'തങ്ക മകളേ' എന്ന ഗാനം. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ ആഴമുള്ള ബന്ധവും കുടുംബത്തിന്റെ സ്നേഹവും മനോഹരമായി അവതരിപ്പിക്കുന്ന ഈ മെലഡി ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ അരങ്ങേറുന്ന രസകരവും നാടകീയവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥപറച്ചിലാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി 'ഗാട്ട കുസ്തി 2'
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയ ചിത്രം, വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കപ്പെടുന്നു.
ഗുസ്തി മത്സരങ്ങൾ, ആക്ഷൻ രംഗങ്ങൾ, ഫാമിലി കോമഡി, കുടുംബനാടകം, വികാരനിമിഷങ്ങൾ എന്നിവയെല്ലാം സമന്വയിപ്പിച്ച ഒരു സമ്പൂർണ ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള അവതരണമാണ്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ