Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അട്ടിമറിച്ചത് ഗ്യാനേഷ് കുമാറെങ്കില്‍ ചെയ്യിപ്പിച്ചത് നരേന്ദ്ര മോദി'; കേന്ദ്ര സര്‍ക്കാരിനും ഇലക്ഷന്‍ കമ്മീഷനുമെതിരെ ഷാഫി പറമ്പില്‍ എംപി

'അട്ടിമറിച്ചത് ഗ്യാനേഷ് കുമാറെങ്കില്‍ ചെയ്യിപ്പിച്ചത് നരേന്ദ്ര മോദി'; കേന്ദ്ര സര്‍ക്കാരിനും ഇലക്ഷന്‍ കമ്മീഷനുമെതിരെ ഷാഫി പറമ്പില്‍ എംപി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.പി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത വെടിഞ്ഞ് ബിജെപിയുടെ കമ്മീഷനായി അധപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ ആക്രമണമാണ് ഷാഫി പറമ്പില്‍ നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിച്ച കാര്യങ്ങള്‍ ചെയ്തത് ഗ്യാനേഷ് കുമാര്‍ ആണെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഗ്യാനേഷ് കുമാര്‍ പ്രധാനമന്ത്രിയുടെ വേലക്കാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, രാജ്യത്തെ ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in