Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ

പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ
Election-Commission പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. വീഡിയോ ഉൾക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നൽകാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് നൽകിയ അപേക്ഷയിലാണ് കമ്മീഷന്റെ നിർദേശം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അഡ്വ ഡി ബി ബിനു അപേക്ഷ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2015ലെ നിർദേശ പ്രകാരവും 1961 ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് പിഐഒ അറിയിച്ചു. ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ ഉത്തരവ് പുറപ്പെടുവിച്ചത്. ആർടിഐ നിയമത്തിലെ എട്ട്, ഒൻപത് വകുപ്പുകൾ പ്രകാരം മാത്രമേ വിവരം നിഷേധിക്കാൻ പിഐഒയ്ക്ക് അധികാരമുള്ളുവെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 45 ദിവസംവരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കൽ പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കകം ചോദിച്ചാൽ മാത്രമേ ദൃശ്യങ്ങൾ നൽകാനാവൂ എന്ന നിലപാടും കമ്മിഷൻ തള്ളി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in