Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശം കടലായി കൊട്ടിക്കലാശം;പുതുപ്പള്ളിയിൽ മാതൃകയായി ചാണ്ടി ഉമ്മൻ;വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം!

ആവേശം കടലായി കൊട്ടിക്കലാശം;പുതുപ്പള്ളിയിൽ മാതൃകയായി ചാണ്ടി ഉമ്മൻ;വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം!
 

ആവേശ തിരയിളക്കി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു.ആയിരങ്ങളാണ് വിവിധ മണ്ഡലങ്ങളിൽ കനത്ത വേനൽചൂടിലും അണിചേർന്നത്.ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകൾ.രാഷ്ട്രീയ അടിയൊഴുക്കുകൾ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.

സംസ്ഥാനത്ത് ആവേശത്തിന്റെ അലകടൽ തീർത്ത് 23 ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് വിരാമം. മുന്നണി പ്രവർത്തകർ തെരുവുകളിൽ കരുത്തറിയിച്ചതോടെ കൊട്ടിക്കലാശം അക്ഷരാർത്ഥത്തിൽ വർണ്ണാഭമായി. ആകാശത്തോളം ഉയർത്തിയ ക്രെയിനുകളിൽ സ്ഥാനാർത്ഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തപ്പോൾ, ബൈക്കുകളിലും ടിപ്പറുകളിലുമായി ഒഴുകിയെത്തിയ പ്രവർത്തകർ ജംഗ്ഷനുകളെ ഇളക്കിമറിച്ചു. ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആവേശം ഒട്ടും ചോർന്നില്ല.

എന്നാൽ വേറിട്ട കാഴ്ചകൾക്കും കേരളം സാക്ഷ്യം വഹിച്ചു. പ്രളയ ദുരന്തത്തിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യു.ഡി.എഫ് കൊട്ടിക്കലാശം ഉപേക്ഷിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിലാകട്ടെ, ആർഭാടങ്ങൾ ഒഴിവാക്കി ആ തുക കൊണ്ട് ഒരു വീട് നിർമ്മിച്ചു നൽകുമെന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം ശ്രദ്ധേയമായി. 100 സീറ്റോടെ അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ യു.ഡി.എഫ് നിൽക്കുമ്പോൾ, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വ്യാഴാഴ്ച കേരളം വിധിയെഴുതും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in