Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍ നിനോ എത്തി; കാലവര്‍ഷത്തെ ബാധിച്ചേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

എല്‍ നിനോ എത്തി; കാലവര്‍ഷത്തെ ബാധിച്ചേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായിരിക്കെ, എല്‍ നിനോ പ്രതിഭാസം ഔദ്യോഗികമായി എത്തിയതായി സ്ഥിരീകരണം. ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ നിലവില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും അമേരിക്കന്‍ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്ററും അറിയിച്ചു.

സമുദ്രോപരിതലത്തിലെ താപവര്‍ധനവിനോട് അന്തരീക്ഷം ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. ഇതോടെ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ മാസത്തോടെ പസഫിക് സമുദ്രത്തിലെ താപനില എല്‍ നിനോയുടെ പരിധിയെ മറികടന്നിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ശരാശരി താപനിലയിലെ വ്യതിയാനം എല്‍ നിനോയുടെ നിശ്ചിത പരിധിയായ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നത്. വരാനിരിക്കുന്ന കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാഹചര്യങ്ങള്‍ അല്‍പ്പം ആശ്വാസകരമാണ്. നിലവില്‍ 'ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍' (IOD) സാധാരണ നിലയിലാണ് തുടരുന്നത്. കാലവര്‍ഷം അവസാനിക്കുന്നത് വരെ ഈ ന്യൂട്രല്‍ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മണ്‍സൂണ്‍ മിഷന്‍ കപ്പിള്‍ഡ് ഫോര്‍കാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു. എല്‍ നിനോയുടെ സ്വാധീനം കാലവര്‍ഷത്തെ എപ്രകാരം ബാധിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും ദിവസങ്ങളിലെ നിരീക്ഷണങ്ങള്‍ക്ക് ശേഷമേ ലഭിക്കൂ.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Save your stories

Sign in