Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായിക്കെതിരായ ഇഡി കത്ത്: നിയമോപദേശം കിട്ടിയാലുടന്‍ തുടര്‍നടപടി; സര്‍ക്കാരിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല

പിണറായിക്കെതിരായ ഇഡി കത്ത്: നിയമോപദേശം കിട്ടിയാലുടന്‍ തുടര്‍നടപടി; സര്‍ക്കാരിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി കത്തുമായി ബന്ധപ്പെട്ട് നിലവില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്നും അത് ലഭ്യമായയുടന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ട് കൈപ്പറ്റിയ സംഭവം ഇതിലേക്ക് കൂട്ടിക്കുഴക്കേണ്ടതില്ലെന്നും, പുറത്തുവരുന്ന പേരുകളില്‍ പല സിപിഎം നേതാക്കളുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, വിവാദമായ മെസ്സി ഫണ്ട് തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ രണ്ടാം പ്രതിയാണെന്നും അവിടെ നടന്നത് നിയമാനുസൃതമായ പോലീസ് നടപടികള്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ പേരിലല്ല, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രക്ഷേപണം തടസ്സപ്പെടുത്തുകയോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ഉത്തരവാദിത്വമാണെന്നും പൂര്‍ണ്ണ മാധ്യമ സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകനെ കൈവിലങ്ങണിയിച്ച് 70 ദിവസം ജയിലിലടച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in