Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇ.ഡി പരിശോധന ; രവീന്ദ്രനുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണം

ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇ.ഡി പരിശോധന ; രവീന്ദ്രനുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണം
  കോഴിക്കോട്:  ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്‍റ് പരിശോധന. സി.എം.രവീന്ദ്രനുമായി സൈസൈറ്റിക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. അതേസമയം സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വ്യാപക നിക്ഷേപമുണ്ടെന്നും ഇ.ഡി  കണ്ടെത്തിയിരുന്നു. ഇരു ജില്ലകളിലെയും വിവിധ സ്ഥാപനങ്ങളിൽ രവീന്ദ്രന് ഓഹരി ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇരു ജില്ലകളിലേയും വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വടകര ഓർക്കാട്ടേരി സ്വദേശിയായ സിഎം രവീന്ദ്രന് ഓഹരി നിക്ഷേപം ഉണ്ടെന്ന് ഇ.ഡി സംശയിച്ച 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചത്. വസ്ത്രവ്യാപാര ശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി പരിശോധന നടത്തിയത്. രവീന്ദ്രന്‍റെ ബന്ധുവിന്‍റെ പേരിലാണ് ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഓർക്കാട്ടേരി, ഒഞ്ചിയം, ഇടക്കാട്, നിരവിൽ പുഴ എന്നിവിടങ്ങളിലും ഇവർക്ക് സ്ഥാപനങ്ങളുണ്ട്. രവീന്ദ്രന്‍റെ കുടുംബം കഴിഞ്ഞദിവസം കോഴിക്കോട്ടെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറ്റിയിരുന്നു. ഈ ഫ്ലാറ്റിന്‍റെ അറ്റകുറ്റപ്പണിക്ക് മാത്രമായി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചെന്നാണ് സൂചന.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in