Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിയോജിപ്പും പ്രതിഷേധവും: പൊതു പരിപാടികള്‍ റദ്ദാക്കി ഗ്യാനേഷ് കുമാർ

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിയോജിപ്പും പ്രതിഷേധവും: പൊതു പരിപാടികള്‍ റദ്ദാക്കി ഗ്യാനേഷ് കുമാർ

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പൊതുപരിപാടികള്‍ റദ്ദാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാക്കളും ബി.എല്‍.ഒമാരും പങ്കെടുക്കേണ്ടിയിരുന്ന 'ഗ്രാന്‍ഡ് ഡയലോഗ്' പരിപാടിയും, തിങ്കളാഴ്ച വാരണാസിയില്‍ നടക്കാനിരുന്ന സമാന ചടങ്ങുമാണ് റദ്ദാക്കിയത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ ചില ഏകപക്ഷീയ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതും കമ്മീഷന് വന്‍ തിരിച്ചടിയായിട്ടുണ്ട്. എസ്.ഐ.ആര്‍. പ്രക്രിയയുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉന്നയിച്ച കടുത്ത വിയോജിപ്പുകള്‍ മുന്‍നിര്‍ത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. ഒരാഴ്ചയ്ക്കകം നോട്ടീസ് നല്‍കാനാണ് തീരുമാനം. നിലവില്‍ പുരോഗമിക്കുന്ന എസ്.ഐ.ആര്‍. നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നേരത്തെ, ഏപ്രില്‍ 24-ന് രാജ്യസഭയില്‍ 73 പ്രതിപക്ഷ എം.പിമാര്‍ ഒപ്പുവെച്ച നോട്ടീസ് സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇരുസഭകളിലും തള്ളപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയമപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ നോട്ടീസ് സമര്‍പ്പിക്കുക.

Related articles

See all
Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Save your stories

Sign in