Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DELHI EARTHQUAKE| ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം ഹരിയാന

DELHI EARTHQUAKE| ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം ഹരിയാന
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഹരിയാനയിലം ജജ്ജാറാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച ജജ്ജാറില്‍ 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7:49 ന് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജജ്ജറില്‍ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തിലാണ്. ഡല്‍ഹി - എന്‍സിആര്‍ മേഖലയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഗുരുഗ്രാമിലുമുള്ള നിരവധി പേരാണ് ഭൂചലനമുണ്ടായതിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച രാവിലെ 9:04 ന് ജജ്ജറിന് അടുത്തായി 4.4 തീവ്രതയുള്ള ഒരു ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ പ്രഭവകേന്ദ്രം ജജ്ജറിന് മൂന്ന് കിലോമീറ്റര്‍ അടുത്താണ്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 51 കിലോമീറ്റര്‍ ദൂരെയാണ് ഈ മേഖല. ഈ ഭൂകമ്പവും 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു. റോഹ്തക്, ഗുരുഗ്രാം, പാനിപ്പത്ത്, ഹിസാര്‍ തുടങ്ങിയ അടുത്തുള്ള ജില്ലകളിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയിഡ, മീററ്റ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in