Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോ.മന്‍മോഹന്‍സിംഗിന്‍റെ സംസ്‌കാരം:കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെ.സി.വേണുഗോപാല്‍ എംപി

ഡോ.മന്‍മോഹന്‍സിംഗിന്‍റെ സംസ്‌കാരം:കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെ.സി.വേണുഗോപാല്‍ എംപി
ഡല്‍ഹി: സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ അന്തരിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നടത്തണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാജ്ഘട്ടിന് സമീപമുള്ള സ്ഥലത്ത് സംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് സ്ഥലം കണ്ടെത്തുന്നതില്‍ അലംഭാവമുണ്ടായത്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കായി സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് അദ്ദേഹം.രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ വികാരം പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in