Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കെജരിവാളിനെ തല്ലിയത് എന്തിനെന്ന് അറിയില്ലെന്ന് അക്രമി; ഖേദമുണ്ടെന്നും സുരേഷ് ചൗഹാന്‍

കെജരിവാളിനെ തല്ലിയത് എന്തിനെന്ന് അറിയില്ലെന്ന് അക്രമി; ഖേദമുണ്ടെന്നും സുരേഷ് ചൗഹാന്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തല്ലിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് പ്രതി. ഇപ്പോള്‍ തനിക്ക് അതില്‍ ഖേദമുണ്ടെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മര്‍ദ്ദിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ മോട്ടി നഗറിലെ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്. തുറന്ന വാഹനത്തിലായിരുന്ന കെജരിവാളിനെ വണ്ടിയുടെ മുകളില്‍ കയറിയാണ് ഇയാള്‍ ആക്രമിച്ചത്. പിന്നീട് പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ബി.ജെ.പിക്കാരനായ അക്രമിയെ എ.എ.പി പ്രവര്‍ത്തക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പൊളിഞ്ഞിരുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയരുന്നു. തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് കെജരിവാളും വ്യക്തമാക്കി.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in