Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യമെന്ന് ദിലീപ്
Actor-Dileep നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കർശന വ്യവസ്ഥയോടെയാണെങ്കിലും കൈമാറണമെന്ന് നടൻ ദിലീപ് സുപ്രീംകോടതിയിൽ. ദൃശ്യങ്ങളിൽ വാട്ടർ മാർക്കിടണം എന്നും, വിചാരണ അവസാനിക്കുന്നതോടെ പകർപ്പ് കോടതിയ്ക്ക് തന്നെ തിരിച്ചുനൽകാമെന്നും കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പുറത്തുപോകില്ലെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും ദിലീപ്. ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് പറഞ്ഞ ദിലീപ് ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും വാദിച്ചു. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയിൽ എഴുതി തയാറാക്കിയ വാദത്തിൽ ദിലീപ് വ്യക്തമാക്കി. എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയെന്നതാണ് ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകർപ്പു നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്‍റെ ലംഘനമാകുമെന്നുമാണ് വാദിഭാഗം അഭിഭാഷകരുടെ വാദം. വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങൾ കാണുന്നതിനു പ്രതിക്കു തടസ്സമില്ലെന്നും പകർപ്പ് നൽകുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കുമെന്നുമുള്ള നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in