Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph| കേന്ദ്രത്തിലും സംസ്ഥാനത്തും ഏകാധിപത്യ ഭരണം: സര്‍ക്കാരിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Sunny Joseph| കേന്ദ്രത്തിലും സംസ്ഥാനത്തും ഏകാധിപത്യ ഭരണം: സര്‍ക്കാരിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
കണ്ണൂര്‍: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അതേ ഏകാധിപത്യ നയമാണ് സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. സുപ്രധാന ബില്ലുകള്‍ യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ച അതേ രീതിയാണ് സംസ്ഥാന നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ കണ്ടെത്താനും, ഇരട്ട വോട്ടുകള്‍ തള്ളാനും അടക്കമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹം നേതൃയോഗത്തോട് നിര്‍ദ്ദേശിച്ചു. വോട്ടുചോര്‍ച്ചാ വിഷയം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ മഹാറാലി വന്‍ വിജയമാക്കാനും സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, വി.എ. നാരായണന്‍, അഡ്വ. കെ. ജയന്ത്, ചന്ദ്രന്‍ തില്ലങ്കേരി, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളും സംസാരിച്ചു.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in