Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്ത് ചിത്രം 'ധീര'ത്തിന് പുരസ്‌കാര നേട്ടം; മികച്ച പ്രതികരണങ്ങളുമായി ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടരുന്നു

രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്ത് ചിത്രം 'ധീര'ത്തിന് പുരസ്‌കാര നേട്ടം; മികച്ച പ്രതികരണങ്ങളുമായി ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടരുന്നു

ജയ്‌പൂർ: ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന വേഷത്തിലെത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'ത്തിന് രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (RIFF) മികച്ച അംഗീകാരം. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സൗഗന്ദ് എസ്.യു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ജയ്‌പൂരിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നവാഗതനായ ജിതിൻ ടി. സുരേഷാണ് സംവിധാനം ചെയ്തത്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസും മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കലും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം തുടങ്ങിയ പ്രശസ്ത തമിഴ് സിനിമകളുടെ എഡിറ്ററായ നാഗൂരൻ രാമചന്ദ്രൻ എഡിറ്റിംഗ് നിർവ്വഹിച്ച ആദ്യ മലയാള ചിത്രം കൂടിയാണിത് (പി.ആർ.ഓ: പി.ശിവപ്രസാദ്).

തിയേറ്ററുകളിലെ വിജയത്തിന് ശേഷം മികച്ച പ്രതികരണങ്ങളോടെ ചിത്രം നിലവിൽ ഒടിടിയിലും സ്ട്രീമിംഗ് തുടരുകയാണ്. ത്രില്ലിംഗ് ഘടകങ്ങളും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് ശ്രദ്ധേയമായ 'ധീര'ത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in