Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്‌നാഥ് ബെഹ്‌റ പെരുമാറുന്നത് സി.പി.എം ലോക്കല്‍ സെക്രട്ടറിമാരെപ്പോലെ: കെ. മുരളീധരന്‍

ലോക്‌നാഥ് ബെഹ്‌റ പെരുമാറുന്നത് സി.പി.എം ലോക്കല്‍ സെക്രട്ടറിമാരെപ്പോലെ: കെ. മുരളീധരന്‍
തലശ്ശേരി: ഡി.ജി.പി ലോകനാഥ് ബഹ്റ സി.പി.എം ലോക്കല്‍ സെക്രട്ടറിമാരെ പോലെയാണ് പെരുമാറുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രചരണസമിതി ചെയര്‍മാനുമായ കെ.മുരളീധരന്‍. എ.കെ.ജി സെന്ററിലെ ദിവസവേതനം പറ്റുന്ന ആളെപ്പോലെയായി ഡിജിപി മാറി. ഗുജറാത്തിലുണ്ടായിരുന്നപ്പോള്‍ മോദിയുടെ പാദസേവകനായിരുന്ന ഡി.ജി.പി ഇപ്പോള്‍ കേരളത്തില്‍ പിണറായിയുടെ പാദസേവകനായി മാറിയിരിക്കുകയാണ്. മാന്യതയുടെ സീമകളെല്ലാം ലംഘിച്ച ഇദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരിച്ചെത്തിയാലുടന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.മുരളിധരന്‍ തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in