Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിഷപ്പുകയില്‍ മുങ്ങി രാജ്യ തലസ്ഥാനം; വായു ഗുണനിലവാര സൂചിക 342 കടന്നു, ആരോഗ്യ മുന്നറിയിപ്പ്

വിഷപ്പുകയില്‍ മുങ്ങി രാജ്യ തലസ്ഥാനം; വായു ഗുണനിലവാര സൂചിക 342 കടന്നു, ആരോഗ്യ മുന്നറിയിപ്പ്
  ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ചയും നഗരത്തിലെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാര സൂചിക 'വളരെ മോശം' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിന്റെ ഭാഗമായി ഐ.ടി.ഒ. മേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളെയും വിഷപ്പുകയുടെ നേരിയ പാളി മൂടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, ബവാന (342), ചാന്ദിനി ചൗക്ക് (333), ആനന്ദ് വിഹാര്‍ (319), ഗാസിപൂര്‍ (319), ദ്വാരക (314), അശോക് വിഹാര്‍ (305) എന്നിവിടങ്ങളിലെല്ലാം എ.ക്യു.ഐ. 300-ന് മുകളിലായി. ഐ.ടി.ഒ. മേഖലയില്‍ 294, ഇന്ത്യാ ഗേറ്റിനും കര്‍ത്തവ്യ പഥിനും ചുറ്റും 265 എന്നിങ്ങനെയാണ് എ.ക്യു.ഐ. രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ 'മോശം' വിഭാഗത്തില്‍പ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വര്‍ഗ്ഗീകരണം അനുസരിച്ച്, 301 മുതല്‍ 400 വരെയുള്ള 'വളരെ മോശം' എന്ന നില ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, 201 മുതല്‍ 300 വരെ രേഖപ്പെടുത്തുന്ന 'മോശം' വിഭാഗത്തിലും വായു മലിനീകരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയ സെന്‍സിറ്റീവ് ഗ്രൂപ്പുകള്‍ക്ക് 'തൃപ്തികരമായ' (51100) വിഭാഗത്തില്‍ പോലും നേരിയ അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Save your stories

Sign in