Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്തയുടെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്തയുടെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വധശിക്ഷയിൽ ഇളവ് തേടി നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ കുമാർ ഗുപ്തയുടെ വാദം. പ്രായം തെളിയിക്കുന്ന പരിശോധന നടത്തിയിട്ടില്ല. ശിക്ഷ വിധിച്ചപ്പോൾ ഇക്കാര്യം പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. നിർഭയ കേസിലെ പ്രതികൾക്ക് ദയാഹർജി ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി ഇന്നലെ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർഭയയുടെ അമ്മയുടെ ഹർജിയിൽ കോടതി ജനുവരി ഏഴിന് വാദം കേൾക്കും. കേസിലെ പ്രതി അക്ഷയ് കുമാർ സിങ്ങിന്‍റെ പുനഃപരിശോധന ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in