Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രാണവായു ലഭ്യമാക്കണം, ജനങ്ങളുടെ ജീവനെക്കുറിച്ച് ചിന്തയില്ലേ?' : കേന്ദ്രത്തിന് രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി

'പ്രാണവായു ലഭ്യമാക്കണം, ജനങ്ങളുടെ ജീവനെക്കുറിച്ച് ചിന്തയില്ലേ?' : കേന്ദ്രത്തിന് രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി : കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതക്കെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നതെന്ന് കോടതി പരാർമശിച്ചു. തലസ്ഥാനത്തെ ആറ് മാക്സ് ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ വ്യവസായത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെന്നും വ്യവസായികൾപോലും സഹായിക്കാൻ സന്നദ്ധരാകുമ്പോൾ സർക്കാരിന് മനുഷ്യജീവനെക്കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമർശിച്ചു. 1400 ലേറെ കോവിഡ് രോഗികളുള്ള മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. എന്ത് നടപടി സ്വീകരിച്ചിട്ടാണെങ്കിലും പ്രാണവായുവിന്‍റെ ലഭ്യത രോഗികള്‍ക്ക് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്‍റെ കൈയിൽ എല്ലാ അധികാരവും ശക്തിയുമുണ്ടെന്ന് കോടതി പറഞ്ഞു. വിമാനമാർഗം ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാക്‌സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്‍റർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശം.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in