Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇത് പെണ്‍കുട്ടികളുടെ പ്രഭാതം, വേദന നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ നീതി നടപ്പായി' പ്രതികരണവുമായി നിർഭയയുടെ മാതാപിതാക്കള്‍

'ഇത് പെണ്‍കുട്ടികളുടെ പ്രഭാതം, വേദന നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ നീതി നടപ്പായി' പ്രതികരണവുമായി നിർഭയയുടെ മാതാപിതാക്കള്‍
മകളുടെ ഘാതകർക്ക് തക്ക ശിക്ഷ ലഭിച്ചതില്‍ സന്തോഷമെന്ന് നിർഭയയുടെ മാതാപിതാക്കള്‍. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും  വൈകിയാണെങ്കിലും നീതി നടപ്പായെന്നും നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. ‘സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് അച്ഛനമ്മമാർ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി’ - ആശാദേവി പറഞ്ഞു. തന്‍റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നീതിപീഠത്തിനും സര്‍ക്കാരിനും നന്ദിപറയുന്നെന്നും നിർഭയയുടെ അമ്മ കൂട്ടിച്ചേർത്തു. ഇത് നീതിയുടെ ദിവസമാണെന്ന് നിര്‍ഭയയുടെ പിതാവും പ്രതികരിച്ചു. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കൊവിഡ് ഭീഷണിക്കിടെ ആളുകള്‍ തടിച്ചുകൂടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്നും നൂറുകണക്കിന് പേരാണ് തിഹാർ ജയിലിന് പുറത്ത് എത്തിയത്. പുലർച്ചെ 5.30 ന് പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ മധുരം  വിതരണം ചെയ്തും ആർപ്പ് വിളിച്ചും നിർഭയക്ക് നീതി ലഭിച്ചതിലെ ആഹ്ളാദം പങ്കുവെച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in