Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ അപകീര്‍ത്തി കേസ്; എഎപി നേതാവിന്റെ ഭാര്യയുടെ പരാതിയില്‍ ഡല്‍ഹി കോടതിയുടെ നോട്ടീസ്

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ അപകീര്‍ത്തി കേസ്; എഎപി നേതാവിന്റെ ഭാര്യയുടെ പരാതിയില്‍ ഡല്‍ഹി കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നോട്ടീസ്. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തനിക്കെതിരെയും ഭര്‍ത്താവിനെതിരെയും അപകീര്‍ത്തികരവും മോശവുമായ പരാമര്‍ശങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നിര്‍മ്മല സീതാരാമന്‍ നടത്തിയെന്നും പ്രസിദ്ധീകരിച്ചുവെന്നും ലിപിക മിത്ര തന്റെ പരാതിയില്‍ ആരോപിക്കുന്നു. 2024 മെയ് 17ന് നടന്ന ഒരു പത്രസമ്മേളനത്തില്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ധനമന്ത്രി താനും സോംനാഥ് ഭാരതിയും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ തെറ്റായി സംസാരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സോംനാഥ് ഭാരതിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനും പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയസാധ്യത ദുര്‍ബലപ്പെടുത്താനുമുള്ള ഏക ഉദ്ദേശത്തോടെയാണ് ഈ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും മിത്ര ആരോപിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാസ് ദലാല്‍ പരാതി സ്വീകരിച്ചു. മെയ് 19ന് ബിജെപി നേതാവായ സീതാരാമന് നോട്ടീസ് അയച്ചു. ജൂണ്‍ 12ന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in