Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക് ; 'രാജ്യത്തെ ഒന്നിച്ചു നിർത്താന്‍ കോണ്‍ഗ്രസിനേ കഴിയു' ; 'ബിജെപി വൃത്തികെട്ട കളികള്‍ കളിക്കുന്നു'

ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക് ; 'രാജ്യത്തെ ഒന്നിച്ചു നിർത്താന്‍ കോണ്‍ഗ്രസിനേ കഴിയു' ; 'ബിജെപി വൃത്തികെട്ട കളികള്‍ കളിക്കുന്നു'
ന്യൂഡല്‍ഹി : പേരുകേട്ട അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക്. കോണ്‍ഗ്രസിന് മാത്രമേ ഈ രാജ്യത്തെ ഒരുമയോടെ നിലനിർത്താനുള്ള ശേഷി ഉള്ളുവെന്നും, കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് രാഹുലിനും സോണിയാ ഗാന്ധിക്കുമൊപ്പം കേരളത്തില്‍ നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും അവർ പറഞ്ഞു. "2014 മുതലുള്ള ബിജെപി ഭരണത്തിൽ അവർ  രാജ്യത്തെ ഭിന്നിപ്പാക്കാൻ ശ്രമിക്കുന്നു. അധികാരം നിലനിർത്താൻ ചില വൃത്തികെട്ട കളികൾ കളിക്കും. അതാണ് ബിജെപി ഇപ്പോൾ ചെയ്യുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ചും, പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തിയുമാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. അല്ലാതെ ഭരണമികവോ മറ്റ് യോഗ്യതകളോ ഉണ്ടായിട്ടല്ല നരേന്ദ്രമോദിയുടെ ഭരണം ഇവിടെ നിലനിൽക്കുന്നത്. " രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ കണ്ട് പഠിക്കണം,  രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്ക് പ്രവേശനമില്ല എന്ന് പറയുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ദീപിക പറഞ്ഞു. മോദിയുടെ ദുർഭരണത്തില്‍ നിന്നും രാജ്യത്തെ തിരികെ കൊണ്ടുവരുമെന്നും അതിനുവേണ്ടി കോൺഗ്രസിനൊപ്പം പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.        

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in