Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോക്ക്ഡൗണ്‍ ലംഘനം: ക്ഷേത്രത്തില്‍ ഒത്തുകൂടിയ വിവാദ ആള്‍ദൈവം ദാത്തി മഹാരാജിനും അനുയായികള്‍ക്കുമെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘനം: ക്ഷേത്രത്തില്‍ ഒത്തുകൂടിയ വിവാദ ആള്‍ദൈവം ദാത്തി മഹാരാജിനും അനുയായികള്‍ക്കുമെതിരെ കേസ്
ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാത്തി മഹാരാജിനെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു. ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെള്ളിയാഴ്ചയാണ് തെക്കന്‍ ഡല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ അനുയായികള്‍ക്കൊപ്പം ദാത്തി മഹാരാജ് എത്തി പ്രാര്‍ഥന നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെ 30 ഓളം പേർ പങ്കെടുത്ത ചടങ്ങില്‍ പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു. ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത് ഗുരുതര നിയമലംഘനമാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനുയായിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയാണ് വിവാദ ആള്‍ദൈവമായ ദാത്തി മഹാരാജ്. ഈ കേസില്‍ 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in