Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ED| ഇഡിക്കെതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കും; സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി

ED| ഇഡിക്കെതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കും; സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി. ഇഡിക്ക് എതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കുന്നു. ഇങ്ങനെയൊരു അപൂര്‍വതയ്ക്കാണ് ഈ കേസ് സാക്ഷ്യംവഹിക്കുന്നത്. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അതേസമയം, പരാതിക്കാരനായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇഡിയുടെ സമന്‍സില്‍ നാളെ ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ അനീഷ് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ്ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൊച്ചിയിലെ കൈക്കൂലി കേസില്‍ ഇഡിക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എന്നത് പരിഗണിച്ചാണ ഇഡി പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസിന്റെ എഫ്ഐആറിന് സമാനമായി, കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഇസിഐആര്‍. ഇതിനു ശേഷം അന്വേഷണത്തിനായി ഇഡി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. നാളെ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് അനീഷ് ബാബുവിന് സമന്‍സ് നല്‍കിയിട്ടുള്ളത്. ഈ സമന്‍സുമായി ബന്ധപ്പെട്ട് അനീഷ് ബാബു മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിനും ഹൈകോടതി ഉത്തരവിട്ടു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in