Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശീയ ടീമിൽ ബഹുമാനം കിട്ടുന്നില്ല? ഫെലിപ് മെലോയുടെ വിമർശനം ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ടീമിൽ ബഹുമാനം കിട്ടുന്നില്ല? ഫെലിപ് മെലോയുടെ വിമർശനം ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

മദീര: പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മുൻ ബ്രസീൽ താരം ഫെലിപ് മെലോ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ റൊണാൾഡോ ലൈക്ക് ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ നേരിടുന്ന തണുപ്പൻ പ്രതികരണങ്ങളെ ശക്തമായി വിമർശിക്കുന്നതായിരുന്നു ഫെലിപ് മെലോയുടെ വീഡിയോ. അർജന്റീന ടീമിൽ ലയണൽ മെസ്സിക്ക് ലഭിക്കുന്ന ബഹുമാനവും പിന്തുണയും പോർച്ചുഗൽ ടീമിൽ റൊണാൾഡോയ്ക്ക് ലഭിക്കുന്നില്ലെന്നും, സ്വന്തം സഹതാരങ്ങളെക്കാൾ എതിരാളികളാണ് റൊണാൾഡോയെ കൂടുതൽ ആദരിക്കുന്നതെന്നും മെലോ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിഹാസ താരത്തെ ടീമിൽ നിന്ന് ഇത്തരത്തിൽ മാറ്റിനിർത്താൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തത് ടീമിനുള്ളിലെ ഭിന്നതകൾ രൂക്ഷമാണെന്നതിന്റെ പരസ്യമായ തെളിവായി വിലയിരുത്തപ്പെടുന്നു.

അതേസമയം, പ്രശ്നങ്ങൾ പരിഹരിച്ച് സൂപ്പർതാരത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ. വരുന്ന ആഴ്ചയിൽ റൊണാൾഡോയെയും പരിശീലകനെയും ഒരുമിച്ചിരുത്തി ചർച്ച നടത്താൻ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ സമ്മാനിക്കുകയും ചെയ്ത ടീമിന്റെ എക്കാലത്തെയും മികച്ച താരം കോച്ചുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കരിയർ അവസാനിപ്പിക്കരുത് എന്ന നിലപാടിലാണ് പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ.



Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Save your stories

Sign in