Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ടർപട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ

വോട്ടർപട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ

വോട്ടർപട്ടികയുടെ സമഗ്ര പുതുക്കൽ പ്രക്രിയയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും നിയമപരമായ ചുമതലകൾ ലംഘിക്കുകയും ചെയ്തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി. സുപ്രീം കോടതി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഹർജി സമർപ്പിച്ചത്. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അറിവോ യോജിപ്പോ ഇല്ലാതെ മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി നടപ്പിലാക്കിയ തീരുമാനങ്ങളും സാങ്കേതിക മാറ്റങ്ങളും അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പുകൾ അവഗണിച്ചാണ് മുഖ്യ കമ്മീഷണർ മുന്നോട്ടുപോയത്. വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ, ഡാറ്റാബേസ് കേന്ദ്രീകരണം, പശ്ചിമ ബംഗാളിൽ 16.10 ലക്ഷം വോട്ടർമാരെ തള്ളാൻ അപ്പീൽ നൽകിയത് എന്നിവയിൽ കമ്മീഷണർമാർ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂരിപക്ഷ തീരുമാനത്തെ മറികടന്ന് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി ഉത്തരവുകൾ നടപ്പിലാക്കുകയായിരുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടർപട്ടിക തിരുത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വ്യവസ്ഥ ചെയ്യുന്ന 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐടി) സീമ ഖന്ന എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം. അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന 2023-ലെ കേന്ദ്ര നിയമം ലംഘിച്ചാണ് ഇത്തരം തീരുമാനങ്ങൾ എടുത്തതെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇസിഐനെറ്റ് (ECINet), ഇആർഓനെറ്റ് (ERONet) ഡാറ്റാബേസുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഫോം 6 പഴയ രീതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, ക്യാബിനറ്റ് സെക്രട്ടറി, ഗ്യാനേഷ് കുമാർ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in