Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷവിമർശനം

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷവിമർശനം

സിപിഎം എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും സംഘടനാ സംവിധാനത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. തൃപ്പൂണിത്തുറയിൽ പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്ത രണ്ടു ദിവസത്തെ യോഗത്തിലാണ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുറന്നു ചർച്ചയായത്. എറണാകുളം, തൃക്കാക്കര ഏരിയ കമ്മിറ്റികളുടെ പരിധിയിൽ വിഭാഗീയത ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നാണ് പ്രധാനമായും ഉയർന്നുവന്ന വിമർശനം.

പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായിട്ടും അവ വോട്ടാക്കി മാറ്റാൻ കഴിയാത്തത് ഗുരുതരമായ സംഘടനാ വീഴ്ചയാണെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ തുറന്നുസമ്മതിച്ചു. കൊച്ചി കോർപറേഷൻ ഭരണവും വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്വാധീനവും നഷ്ടപ്പെടാൻ കാരണം പ്രാദേശിക തലത്തിലുള്ള തർക്കങ്ങളും ലോക്കൽ, ബ്രാഞ്ച് തലങ്ങളിലെ നിഷ്ക്രിയത്വവുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ, കോതമംഗലത്ത് നിന്നുള്ള അനധികൃത സ്വത്ത് സമ്പാദന പരാതികൾ, തൃക്കാക്കരയിലെ വിഭാഗീയത തുടങ്ങിയ നിർണായക വിഷയങ്ങളും യോഗത്തിൽ ചർച്ചയായിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ ഒഴിവാക്കാൻ സംഘടനാപരമായ ഈ വീഴ്ചകൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ശക്തമായ ആവശ്യമാണ് യോഗത്തിൽ ഉയർന്നിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in