Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റ്, തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചു; കനത്ത തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം

വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റ്, തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചു; കനത്ത തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കടുത്ത സ്വയം വിമര്‍ശനവുമായി സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പിഴവ് സംഭവിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലാണ് പാര്‍ട്ടിയുടെ തുറന്ന സമ്മതിക്കലുകള്‍ ഉള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ ഒരു റൗണ്ട് ചര്‍ച്ചകള്‍ കൂടി ഉടന്‍ നടക്കും.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികമായ തിരുത്തല്‍ നടപടികളിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി മൂന്ന് മാസത്തെ സാവകാശമെടുക്കുമെന്നും വരും ദിവസങ്ങളില്‍ കൃത്യമായ തിരുത്തലുകള്‍ ഉണ്ടാകുമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in