Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായിയെ തള്ളി സി.പി.ഐ; ഇ.ഡി വിഷയത്തില്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം

പിണറായിയെ തള്ളി സി.പി.ഐ; ഇ.ഡി വിഷയത്തില്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഇ.ഡി നീക്കങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സി.പി.എമ്മിനെയും തല്‍ക്കാലം പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം. വിഷയത്തില്‍ പിണറായിയെയോ സി.പി.എമ്മിനെയോ ന്യായീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പൊതുവികാരം.

ഇ.ഡിക്കെതിരെയുള്ള ദേശീയ തലത്തിലെ രാഷ്ട്രീയ നിലപാട് ഈ വിഷയത്തില്‍ കേരളത്തില്‍ ബാധകമല്ലെന്നാണ് സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്ന ശേഷം മാത്രം ചര്‍ച്ച ചെയ്ത്, ആവശ്യമെങ്കില്‍ നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സി.പി.ഐയുടെ ഈ കടുത്ത നിലപാടോടെ, ഇ.ഡി വിഷയത്തില്‍ ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണ പിണറായി വിജയനും സി.പി.എമ്മിനും ലഭിക്കില്ലെന്ന് ഉറപ്പായി.

അതേസമയം, വരാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഇ.ഡിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പ്രതിരോധം തീര്‍ക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കം. പ്രമേയത്തിലൂടെ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നേക്കാവുന്ന രൂക്ഷവിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in