Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.എം. ശ്രീയില്‍ പൊട്ടിത്തെറിച്ച് സിപിഐ: മുന്നണി മര്യാദ ലംഘിച്ചെന്ന് വിമര്‍ശനം

പി.എം. ശ്രീയില്‍ പൊട്ടിത്തെറിച്ച് സിപിഐ: മുന്നണി മര്യാദ ലംഘിച്ചെന്ന് വിമര്‍ശനം
  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ഭരണമുന്നണിയില്‍ അതൃപ്തി പുകയുന്നു. സിപിഐയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്ന് സിപിഐ ആരോപിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിദ്യാഭ്യാസ വകുപ്പിനും സിപിഎമ്മിനുമെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതോടെ, സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പൂര്‍ണ്ണ ഭാഗമാകും എന്ന ആശങ്ക സിപിഐ ശക്തമായി ഉന്നയിച്ചു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ട് പോയതെന്നും സിപിഐ വിമര്‍ശിച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നീക്കം. വിഷയത്തില്‍ സിപിഐയുടെ തുടര്‍ നടപടി എന്താകും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in