Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുതിച്ചുയർന്ന് കൊവിഡ് കണക്ക് ; രാജ്യത്ത് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു ; 3523 മരണം

കുതിച്ചുയർന്ന് കൊവിഡ് കണക്ക് ; രാജ്യത്ത് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു ; 3523 മരണം
  ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3523 പേര്‍ മരിച്ചു. 32,68,710 പേര്‍ ചികിത്സയിലുണ്ട്. 2,11,853 പേരാണ് ആകെ മരണപ്പെട്ടത്. അതേസമയം മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്വാക്കായി. വാക്‌സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ ഈ മാസം പോലും  കുത്തിവയ്പ് തുടങ്ങാനാവില്ലെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ കേരളത്തിലും ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേല്‍ പ്രായമായവര്‍ക്കുള്ള കൊവിഡ് പ്രതിരോധ മരുന്നുവിതരണം വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പനികളില്‍നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്‌സിന്‍ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ വൈകുന്നത്.  

Related articles

See all
Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in