Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,000 പിന്നിട്ടു; മരണ സംഖ്യ 590 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം 18,000  പിന്നിട്ടു; മരണ സംഖ്യ 590 ആയി
ന്യൂഡല്‍ഹി:  രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം പതിനെട്ടായിരം പിന്നിട്ടു.  കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 18601 കൊവിഡ് രോഗികളാണ് രാജ്യത്ത്‌ ഉള്ളത്. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 590 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ 47 പുതിയ കൊവിഡ് മരണങ്ങളും 1336 പുതിയ കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി ഭവനിൽ ഒരാൾക്ക് കോവിഡ് സ്ഥിധികരിച്ചു. ഡൽഹിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 2081 ആയി. 1939 കൊവിഡ് രോഗികളാണ് ഗുജറാത്തിൽ ഉള്ളത്‌. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് വൈറ്റ് അലർട്ട് പ്രഖ്യാപിച്ചു. നാളെ കരിദിനം ആചരിക്കാനും ഐ എം എ തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in