Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

COVID PANDEMIC| രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഭീതി ഒഴിയുന്നില്ല

COVID PANDEMIC| രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഭീതി ഒഴിയുന്നില്ല
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 7000 മാണ് നിലവിലെ കോവിഡ് കേസുകളുടെ എണ്ണം. 7264 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ രണ്ടായിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സ്ഥിതി വിലയിരുത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ 24 മണിക്കൂറിനിടയിലെ കോവിഡ് കണക്കുകള്‍ പുറത്തു വരുമ്പോള്‍ കേരളത്തിന് അല്‍പം ആശ്വാസം. ഇതുവരെ ഇന്ത്യയില്‍ ഏറ്റവും അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. എന്നാല്‍ തല്‍സ്ഥിതിയില്‍ നിന്ന് കുറവ് വന്നിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 119 കേസുകളാണ് കുറഞ്ഞിട്ടുള്ളത്. മാത്രമല്ല രോഗികളില്‍ 87 പേരും രോഗമുക്തരായി എന്നും വിവരമുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 1920 ആയി ചുരുങ്ങിയിട്ടുണ്ട്. അതെസമയം കോവിഡ് ജാഗ്രത തുടരണമെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കുറവുണ്ടെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. പ്രായമായവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും രോഗവ്യാപന സാധ്യത ഉള്ളതിനാല്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പൊതുവിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാര്‍ക്ക് ധരിക്കണമെന്ന നിര്‍ദേശവും ഉണ്ട്. കോവിഡ് വകഭേദങ്ങളെ തിരിച്ചറിയുന്നതിനായി സംസ്ഥാനം ജീനോമിക് സീക്വന്‍സിംഗ് നടത്തിവരികയാണ്. കേരളത്തില്‍ നിലവില്‍ രോഗം പടര്‍ത്തുന്ന വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും മരുന്നുകളും എല്ലാം നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in