Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

'ഞാന്‍ കാല്‍ കുത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് അവസാനിക്കും' : അവകാശവാദവുമായി നിത്യാനന്ദ

'ഞാന്‍ കാല്‍ കുത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് അവസാനിക്കും' : അവകാശവാദവുമായി നിത്യാനന്ദ
രാജ്യം കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായിരിക്കുന്നതിനിടെ അവകാശവാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ. താൻ ഇന്ത്യയിൽ കാലുകുത്തുമ്പോൾ മാത്രമേ കൊവിഡ് മഹാമാരി അവസാനിക്കൂ എന്ന്  നിത്യാനന്ദ പറഞ്ഞു. പുതിയ വീഡിയോയിലാണ് പീഡനം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിത്യാനന്ദയുടെ അവകാശവാദം. ശിഷ്യന്മാരിൽ ഒരാൾ നിത്യാനന്ദയോട് ഇന്ത്യയിൽ എന്ന് കൊവിഡ് അവസാനിക്കുമെന്ന് ചോദിക്കുന്നു. ദേവി തന്‍റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ ഇന്ത്യയിൽ കാലുകുത്തിയാൽ മാത്രമേ കേൊവിഡ് ഇന്ത്യയിൽനിന്ന് മാറുകയുള്ളൂവെന്നും നിത്യാനന്ദ മറുപടിയായി പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പീഡനം അടക്കമുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ രാജ്യവും ഇന്‍റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി ‘കൈലാസ’ എന്ന പേരില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.  സമ്പൂർണ്ണ ഭരണമുള്ള രാജ്യമായാണ്‌ കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും വെബ്സൈറ്റും ദേശീയ ചിഹ്നവുമെല്ലാമുണ്ട്.  ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിന് പിന്നാലെ  ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ അറിയിച്ചിരുന്നു.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

Save your stories

Sign in