Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുറന്ന സംവാദത്തിന് തയാറെന്ന് രാഹുല്‍; മോദി പങ്കെടുക്കാന്‍ തയാറുണ്ടോയെന്നും ചോദ്യം

തുറന്ന സംവാദത്തിന് തയാറെന്ന് രാഹുല്‍; മോദി പങ്കെടുക്കാന്‍ തയാറുണ്ടോയെന്നും ചോദ്യം
  ന്യൂഡല്‍ഹി: തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് രാഹുല്‍ ഗാന്ധി. മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, അജിത്ത് പി. ഷാ, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവരുടെ ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സംവാദത്തിന് താന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദത്തിന് തയാറാകുമ്പോള്‍ സ്ഥലവും സമയവുമടക്കം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സില്‍ അറിയിച്ചു. തുറന്ന സംവാദം  ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികളെ സംബന്ധിച്ചിടത്തോളം നല്ല അവസരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ഇതിനെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നത് രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.   https://twitter.com/RahulGandhi/status/1789270273641869619?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1789270273641869619%7Ctwgr%5Ebe93effde7e6ba09f27150f35f9a2bf55e272664%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRahulGandhi%2Fstatus%2F1789270273641869619%3Fref_src%3Dtwsrc5Etfw

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in