Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് കത്തു നല്‍കി

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് കത്തു നല്‍കി
congress-flag പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തയച്ചു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തോടെ നിയമസഭയില്‍ ബിജെപി സഖ്യത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ചൂണ്ടിക്കാട്ടി. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ സ്ഥിതി വഷളാവുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. മനോഹര്‍ പരീക്കര്‍ നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായിരിക്കുകയാണെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയാ തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നും ചന്ദ്രകാന്ത് കവ്‌ലേക്കര്‍ കത്തില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ സമയം ചോദിച്ചതായും ചന്ദ്രകാന്ത് കവ്‌ലേക്കര്‍ അറിയിച്ചു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Save your stories

Sign in