Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ; മോദി സർക്കാർ കർഷകനെ ഉപദ്രവിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ; മോദി സർക്കാർ കർഷകനെ ഉപദ്രവിക്കുന്നെന്ന് രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കർഷക വിരുദ്ധ നിയമം നടപ്പാക്കിയ മോദി സർക്കാർ കർഷക ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കും എന്ന കാര്യം മറന്നു എന്ന് രാഹുൽ ഗാന്ധി. കർഷക നിയമം എന്നാൽ ശതകോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക് എല്ലാ ആനുകൂല്യങ്ങളും എന്നാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്പീക്ക് ആപ് ഫോർ ഫാർമേഴ്‌സ് ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മോദി സർക്കാർ കർഷകനെ ഉപദ്രവിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകർക്ക് എതിരായ കരി നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കി. പക്ഷേ കർഷകർ ശബ്ദം ഉയർത്തുമ്പോൾ ആ ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കും എന്ന കാര്യം നരേന്ദ്ര മോദി മറന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷക നിയമം എന്നാൽ ശതകോടീശ്വരൻമാരായ സുഹൃത്തുകൾക്ക് എല്ലാ ആനുകൂല്യങ്ങളും എന്നാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു. കർഷകരുമായി സംസാരിക്കാതെ കർഷക നിയമങ്ങൾ എങ്ങനെ നിർമ്മിക്കും എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കൃഷിക്കാരുടെ താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. സർക്കാർ കർഷകരെ ശ്രദ്ധിക്കേണ്ടതുണ്ട്. കർഷകരെ പിന്തുണച്ച് ഒരുമിച്ച് ശബ്ദമുയർത്തനമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in