Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമിത നികുതിക്കെതിരേ 26ന് കോണ്‍ഗ്രസ്സ് ധര്‍ണ

അമിത നികുതിക്കെതിരേ 26ന് കോണ്‍ഗ്രസ്സ് ധര്‍ണ
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരേ ഫെബ്രുവരി 25ന് കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളുടെയും മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില, വില്ലേജ് ഓഫീസുകളിലെ ലൊക്കേഷന്‍ മാപ്പ്, തണ്ടപ്പേര്‍ പകര്‍പ്പ്, പോക്കുവരവ് തടുങ്ങിവയ്ക്കെല്ലാം കനത്ത ഫീസ് ഏര്‍പ്പെടുത്തി. സാമ്പത്തികമാന്ദ്യം മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് 1103 കോടിയുടെ പുതിയ നികുതി ഭാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബജറ്റില്‍ പരിഗണന കിട്ടിയില്ലെന്നു മിക്ക ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നും പരാതി പ്രവഹിക്കുകയാണ്. പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടി. തീരദേശ പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയവ ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. മിക്കപദ്ധതികള്‍ക്കും 100 രൂപയുടെ ടോക്കണ്‍ തുക അനുവദിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് വാര്‍ഡ് തല പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. ഫെബ്രുവരി 28ന് മുമ്പ് വാര്‍ഡ് പുനഃസംഘടിപ്പിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in