Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടിയാല്‍ ഇതൊന്ന് വായിക്കൂ' : മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്

'രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടിയാല്‍ ഇതൊന്ന് വായിക്കൂ' : മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്. 'രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടിയാല്‍ ഇതൊന്ന് വായിക്കൂ' എന്ന കുറിപ്പോടെയാണ് മോദിക്ക് ഭരണഘടന അയച്ചുകൊടുത്തത്. ആമസോൺ ഓൺലൈനിലില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ വിലാസത്തില്‍ ഭരണഘടന ബുക്ക് ചെയ്തത്. ആമസോണിലെ വിശദാംശങ്ങള്‍ സഹിതം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 'പ്രിയ പ്രധാനമന്ത്രീ, ഭരണഘടന ഉടൻ അങ്ങേയ്ക്ക് ലഭിക്കും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം ലഭിക്കുമ്പോള്‍ ദയവായി അത് വായിക്കുക. ആദരവോടെ, കോൺഗ്രസ്' - കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 എല്ലാവർക്കും സമത്വം ഉറപ്പാക്കുന്നുവെന്ന കാര്യം മനസിലാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു. എല്ലാത്തരം വിവേചനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. വിവേചനപരമായ ഏതൊരു നിയമവും ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ഭരണഘടനാ ലംഘനമാണ് ബി.ജെ.പി സർക്കാർ നടത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.   https://twitter.com/INCIndia/status/1221360880040005637

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in